അര്‍ബന്‍ബാങ്ക് നിയമന അഴിമതി രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

0

സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ബാങ്ക് നിയമന അഴിമതി ആരോപണം; നടപടിയെടുത്ത് കെപിസിസി. കോണ്‍ഗ്രസ് മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനെയും, അര്‍ബാങ്ക് പ്രസിഡണ്ട് ഡോ. സണ്ണിജോര്‍ജിനെയും സസ്പെന്റ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്്പെന്‍ഷന്‍. ആരോപണവുമായി ബന്ധപ്പെട്ട് ഡിസിസി നിയോഗിച്ചഅന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് നടപടിയെടുത്തത്.സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തിലാണ്് ബത്തേരിയിലെ രണ്ട് കോണ്‍ഗ്രസ്നേതാക്കള്‍ക്കെതിരെ കെപിസിസി പ്രസിഡണ്ട്്് കെ സുധാകരന്‍ നടപടി എടുത്തിരിക്കുന്നത്.
മുന്‍ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥന്‍, അര്‍ബന്‍ബാങ്ക് പ്രസിഡണ്ട് ഡോ. സണ്ണി ജോര്‍ജ്് എന്നിവരെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്താണ് നടപടി. ബാങ്ക് നിയമന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച് മൂന്നംഗ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് കെപിസിസി പ്രസിഡണ്ട് രണ്ട് പേര്‍്ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്.റിപ്പോര്‍ട്ട് പ്രകാരം ഇരുവരുടെയും പ്രവൃത്തി ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതുമാണ്. ഇത് പാര്‍ട്ടി വിരുദ്ധവും അച്ചടക്കലംഘനവുമാണന്നുമാണ് ഇതുസംബന്ധിച്ചുള്ള ഇരുവര്‍ക്കുമയച്ച് കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടങ്കില്‍ ഒരാഴ്ചക്കകം രേഖാമൂല അറിയിക്കണമെന്നും സമയത്തിനുള്ളില്‍ അറിയിച്ചില്ലങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കില്‍ പ്യൂണ്ട്, വാച്ച് മാന്‍ തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി രണ്ട് കോടിയോളം രൂപ കോഴവാങ്ങിയെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് ഡിസിസി പ്രസിഡണ്ട് മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!