പഴേരി ഡിവിഷനില്‍ പോളിംഗ് ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഏഴാം ഡിവിഷന്‍ പഴേരി ഉപതെരഞ്ഞെടുപ്പ്.കുപ്പാടി ഗവ.ഹൈസ്‌കൂളില്‍ പോളിംഗ് ആരംഭിച്ചു.യുഡിഎഫിനായ് എം.കെ മനോജും,എല്‍ഡിഎഫിനായി രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. ബിജെപി ഇത്തവണ മത്സരരംഗത്തില്ല.യുഡിഎഫ് കൗണ്‍സിലര്‍ എം എസ് വിശ്വനാഥന്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ കുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം വ്യാഴാഴ്ച രാവിലെ നടക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 96 വോട്ടിന് വിജയിച്ച ഡിവിഷന്‍ നിലനിര്‍ത്താന്‍ യുഡിഎഫും,പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ശക്തമായി രംഗത്തുണ്ട്.