കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായിട്ടുള്ള റൂസ കോളേജ് നിര്‍മ്മാണത്തിന് കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കല്‍പ്പറ്റ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്‍പില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ) പദ്ധതി പ്രകാരം മാനന്തവാടി മണ്ഡലത്തിലെ പേരിയ വില്ലേജില്‍ അനുവദിക്കപ്പെട്ട മാതൃകാ കോളേജ് നിര്‍മാണത്തിനുള്ള കേന്ദ്ര വിഹിതമായ 7.2 കോടി രൂപ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 5 മുതല്‍ 10 വരെ നടത്തുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കല്‍പറ്റ ബി എസ് എന്‍ എഎല്‍ ഓഫീസിനു മുന്‍പില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി മുഹമ്മദ് സവാദ് ഉപവാസം ഉദ്ഘാടനം ചെയ്തു. പി.കെ.അജ്‌നാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ. കല്‍പറ്റ മണ്ഡലം പ്രസിഡന്റ് സുബൈര്‍ കെ പി, ജൂനിയര്‍ ഫ്രന്റ് ജില്ലാ പ്രസിഡന്റ് യാസീന്‍ കെ,ഷബീര്‍ കെ സി, ഷുഹൈബ് ടി യു, അന്‍ഷിഫ് കെ എസ് സക്കരിയ, അനസ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post