ഡബ്ല്യുസിഎസ് പട്ടയഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ശക്തം. വില്ലേജ് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷയിന്‍മേല്‍ കൈവശ സര്‍്ട്ടിഫിക്കറ്റ് പരിശോധിച്ച് എന്ത് ആവശ്യത്തിനുള്ള ഭൂമിയാണെന്ന് പരിശോധിച്ച ശേഷമേ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാവുവെന്ന് പഞ്ചായത്ത് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഫെബ്രുവരി 22നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലും നൂറകണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്.
വയനാട്ടില്‍ കോളനൈസഷന്‍ സ്‌കീം അഥവാ ഡബ്ല്യുസിഎസ് പ്രകാരം ലഭിച്ച ഭൂമികളിലും ഭൂപതിവ് നിയമപ്രകാരം ലഭിച്ച ഭൂമികളിലും കെട്ടിട നിര്‍മ്മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് ഉണ്ടായ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവില്‍ നിര്‍മ്മാണ ആവശ്യത്തിന്നായി വില്ലേജ് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷയിന്‍മേല്‍ കൈവശ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് എന്ത് ആവശ്യത്തിനുള്ള ഭൂമിയാണെന്ന് പരിശോധിച്ചശേഷം മാത്രമേ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാവു എന്നാണ് പഞ്ചായത്ത് വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ് ഫെബ്രുവരി 22നാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുവകുപ്പും ഉത്തരവ് ഇറക്കിയത്. ഇതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളില്‍ നിരവധി പേര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നൂറുകണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് മറികടന്ന് കര്‍ഷകരെ സഹായിക്കുന്നതിന്നായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.