ട്യൂഷന്‍ പഠന കേന്ദ്രത്തിന് ഫര്‍ണ്ണിച്ചറുകള്‍ നല്‍കി

0

സുല്‍്്ത്താന്‍ ബത്തേരി മഹാഗണപതി ക്ഷേത്രവും സത്യസായി സേവാസംഘടനയും സംയുക്തമായി ബത്തേരി ബിആര്‍സിക്ക് കീഴില്‍ മണല്‍വയല്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റിസി സ്പെഷ്യല്‍ ട്യൂഷന്‍ പഠന കേന്ദ്രത്തിന് ഫര്‍ണ്ണിച്ചറുകള്‍ നല്‍കി. വിതരണോല്‍ഘാടനം സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്, ഡിവിഷന്‍ കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളിക്കൂടന് നല്‍കി നിര്‍വ്വഹിച്ചു. എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. എം പി സുനീഷ്, ടി ഉണ്ണികൃഷ്ണന്‍, കുട്ടന്‍ താളൂര്‍ ഓമന തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!