എം.എസ്.എസ്.സേവനകേന്ദ്രം കണിയാമ്പറ്റ മില്ലുമുക്കില്‍ തുടങ്ങി
കല്‍പ്പറ്റ:കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ലിം സര്‍വ്വീസ് സൊസൈറ്റി(എം.എസ്.എസ്)യുടെ നേതൃത്വത്തില്‍ കണിയാമ്പറ്റയിലെ മില്ലുമുക്കില്‍ സ്ഥാപിച്ച സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് നിര്‍വ്വഹിച്ചു.പനമരം, കല്‍പ്പറ്റ, മേപ്പാടി, തരിയോട്, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലായി അഞ്ച് സേവനകേന്ദ്രങ്ങള്‍ ജില്ലയില്‍ തുറക്കും. എം. എസ്. എസ്. യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പറമ്പന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍, ജില്ലാ പ്രസിഡന്റ് പി. പി. മുഹമ്മദ് , ജില്ലാ സെക്രട്ടറി കെ.അബ്ദുള്ള താനേരി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്മാരായ കെ.കുഞ്ഞയിഷ, ലത്തീഫ് മേമാടന്‍, എം. എസ്. എസ്. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷമീര്‍ പാറമ്മല്‍, പി. സുബൈര്‍, കെ. ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു