ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഏറെനാള്‍ ചലനമറ്റ് കിടന്നിരുന്ന തോട്ടം മേഖലയിലെ പ്രധാന ടൗണായ മേപ്പാടി സാധാരനിലയിലേക്ക്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതും പൊതുഗതാഗതം പുനരാരംഭിച്ചതും ജനങ്ങള്‍ക്കനുഗ്രഹമായി.നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ടൗണ്‍ ഉണര്‍ന്നു തുടങ്ങിയെങ്കിലും വ്യാപാര സ്ഥാപനങ്ങളിലൊന്നും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.ബാങ്കുകള്‍ക്ക് മുന്നിലാണ് സാമാന്യം നല്ല തിരക്ക് അനുഭവപ്പെടുന്നത്. വൈകിട്ട് 9 മണിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്നതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തിക്കിത്തിരക്കുന്നില്ല. ടൗണിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും ക്രമാതീത വര്‍ദ്ധനയുണ്ടായിട്ടില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് രോഗവ്യാപനത്തെ ഏതു വിധത്തില്‍ സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവുകയുള്ളു.
Sign in
Sign in
Recover your password.
A password will be e-mailed to you.