റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ നന്നാക്കാന്‍ നടപടിയില്ല

0

അമ്പലവയല്‍ ; താറ്റിയാട് തോമാട്ടുചാല്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്ന് പരാതി.വിംസ് ആശുപത്രിയിലേക്കടക്കം എളുപ്പം എത്താന്‍ നിരവധി ആളുകള്‍ ആശ്രയിക്കുന്ന റോഡ് നന്നാക്കതില്‍ പ്രധിഷേധം ശക്തമാണ്.ചുള്ളിയോട് റോഡില്‍ താറ്റിയാട് നിന്നും തോമാട്ടുചാല്‍ റോഡിലേക്ക് എളുപ്പം എത്താന്‍ ഉപയോഗിക്കുന്ന റോഡാണ് മാസങ്ങളായി കുഴികള്‍ രൂപപെട്ടു തകര്‍ന്ന് കിടക്കുന്നത്. ആമ്പുലന്‍സ് അടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.റോഡിന്റെ ശോചന്യായവസ്ഥ പല തവണ വാര്‍ഡു മെമ്പറുടേയും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ചീരാല്‍,താളൂര്‍,ചുള്ളിയോട് പ്രദേശങ്ങളില്‍നിന്നും വിംസ് ആശുപത്രിയിലേക്ക് ഈ റോഡ് വഴി ഏഴ് കിലോമീറ്ററോളം ദൂരം കുറവാണ്.

Leave A Reply

Your email address will not be published.

error: Content is protected !!