സ്റ്റുഡന്റ് പോലീസ് കേഡറ്റ് 12-ാം വര്‍ഷത്തിലേക്ക്

0

ജില്ലയില്‍ ആരംഭിച്ച’അമ്മ മടിയില്‍ കുഞ്ഞുവായന’ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന എസ്.പി.സി. നേതൃത്വം. പോലീസിനോടൊപ്പം നാടിന് നന്മ ചെയ്യാനുള്ള മനസിനുടമകളായി മാറ്റാന്‍ കുട്ടി പോലീസികാര്‍ക്ക് കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍..ജില്ലയില്‍ 30 സ്‌കൂളുകളിലായി 1320 കുട്ടി പോലീസ് കൂട്ടങ്ങള്‍ നിലവിലുണ്ട്.പൗരബോധവും ലക്ഷ്യബോധവും സേവന സന്നദ്ധതയുമുള്ള യുവത എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും 11 വര്‍ഷം മുന്‍പ് രൂപം കൊടുത്തതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഥവ കുട്ടി പോലീസ് എന്ന് വിളിക്കുന്ന കേഡറ്റുകളുടെ കൂട്ടങ്ങള്‍. ജില്ലയില്‍ 30 സ്‌കൂളുകളിലായി 1320 കുട്ടി പോലീസ് കൂട്ടങ്ങള്‍ നിലവിലുണ്ട്. 12-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇന്ന് ജില്ലയില്‍ പുതുതായി രണ്ട് സ്‌കൂളുകളില്‍ കൂടി യൂണിറ്റുകള്‍ യൂണിറ്റ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ജില്ലാ എസ്.പി.സി. നേതൃത്വം. ചീരാല്‍, പനക്കണ്ടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലാണ് പുതുതായി യൂണിറ്റ് ആരംഭിച്ചത്. വായനാ ശീലം വര്‍ദ്ധിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച അമ്മ മടിയില്‍ കുഞ്ഞു വായന എന്ന പദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ നിറവിലാണ് ജില്ലയിലെ എസ്.പി.സി. നേതൃത്വം. പോലീസിനൊപ്പം ചേര്‍ന്ന് നാടിന് നന്മ ചെയ്യാനുള്ള മനസിനുടമകളായി ജില്ലയിലെ എസി.പി.സി കേഡറ്റുകള്‍ മാറി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പോലീസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തി കൊണ്ട് പറഞ്ഞു.കല്‍പ്പറ്റ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ദിനാഘോഷ പരിപാടി കല്‍പ്പറ്റ സി.ഐ. – പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.കെ.ഷിബു, പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, ഹെഡ് മാസ്റ്റര്‍ എം.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!