കടുവയുടെ ആക്രമണത്തില്‍ കുട്ടികൊമ്പന്‍ ചരിഞ്ഞു ജഡത്തിന് എകദേശം നാല് ദിവസത്തെ പഴക്കം
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ്സ് പ്രായമുള്ള കുട്ടി കൊമ്പന്‍ ചരിഞ്ഞത്. ജഡത്തിന് എകദേശം നാല് ദിവസത്തെ പഴക്കമുണ്ട്. വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയാക്കി ജഡം വനത്തില്‍ ഉപേക്ഷിച്ചു.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍, ഫോറസ്റ്റര്‍ എ.കെ. രാമകൃഷ്ണന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ അദര്‍ശ് ലാല്‍, കെ.ആര്‍ വിഷ്ണു, പി.കെ. നന്ദകുമാര്‍, പി.കെ .വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.