ഐ.എ.എസ് സ്വപ്‌നത്തിന് ചിറക് നല്‍കി ടി.സിദ്ധീഖ് എംഎല്‍എ

0

പടിഞ്ഞാറത്തറ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ അനുശ്രീ എന്ന വിദ്യാര്‍ത്ഥിക്ക് തുടര്‍പഠനത്തിനാവശ്യമായ എല്ലാ ചിലവും അഡ്വക്കറ്റ് ടി.സിദ്ധീഖ് എം.എല്‍.എ ഏറ്റെടുത്തു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ വെങ്ങലേരി താഴെ കോളനിയിലെ ഭാസ്‌കരന്‍ – പുഷ്പ ദമ്പതികളുടെ മകളാണ് അനുശ്രീ.കുറുമ്പാല ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ അനുശ്രീയുടെ സ്വപ്നം ഐ.എ.എസ് നേടുക എന്നതാണ്.തുടര്‍ പഠനത്തിനായുള്ള എല്ലാ ചിലവും വഹിക്കുമെന്ന എം.എല്‍.എയുടെ വാക്കില്‍ പ്രതീക്ഷയുടെ പുതിയൊരു ലോകം തന്നെ ഇവര്‍ക്കു മുന്നില്‍ തുറന്നിരിക്കുകയാണ്.ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഇവളുടെ സ്വപ്നങ്ങള്‍ക്കൊരു തടസമായിരുന്നു.അച്ചനും അമ്മയും 2 പെണ്‍മക്കളുമടങ്ങുന്ന കുടുംബം വളരെ പ്രയാസപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.
അച്ഛന്‍ മാനസിക രോഗിയാണ്.പഞ്ചായത്തില്‍ നിന്നും ലഭിച്ച പശുവിനെ പോറ്റിയാണ് ഈ കുടുംബം മുന്നോട്ട് കൊണ്ടു പോകുന്നത്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ പഠിക്കാന്‍ ഒരു ടി.വി പോലും ഇല്ലാതെ പ്രയാസപ്പെട്ടപ്പോള്‍ സ്‌കൂളിലെ അദ്ധ്യാപകനാണ് ടി.വി നല്‍കി സഹായിച്ചത് .ഇപ്പോള്‍ എം. എല്‍.എ അഡ്വക്കറ്റ് ടി.സിദ്ധിഖ് നേരില്‍ കണ്ട് അനുശ്രീക്ക് വാക്ക് നല്‍കുകയായിരുന്നു.ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്ത അനുശ്രീ നല്ലൊരു വായനക്കാരി കൂടിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!