മൈലാടി ജൂബിലി മാങ്ങോട്ട് കുന്ന് റോഡില്‍ ആഴമേറിയ ഗര്‍ത്തം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വലിയ അപകട ഭീഷണി നിലനില്‍ക്കുകയാണ്.കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ മൈലാടിയിലെ ജൂബിലി മാങ്ങോട്ട് കുന്ന് റോഡ് കാല്‍നട പോലും ദുസ്സഹമായ രീതിയില്‍ തകര്‍ന്നിരിക്കുകയാണ്.കൂടാതെ റോഡിന്റെ നടുവില്‍ ആഴമേറിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം നിരവധി പേരാണ് ദിനംപ്രതി ഇതിലൂടെ യാത്ര ചെയ്യുന്നത്.
ഇവിടെ വലിയ അപകട ഭീഷണി കൂടി നിലനില്‍ക്കുകയാണിപ്പോള്‍.നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിവിടെ മൈലാടിയില്‍ നിന്നും വെണ്ണിയോട് ടൗണിലേക്ക് എളുപ്പത്തിലെത്താനുള്ള മാര്‍ഗ്ഗം കൂടിയാണിത്. അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും എത്രയും വേഗത്തില്‍ പരിഹാരം കാണണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും നാട്ടുകാര്‍ പറയുന്നു.