എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

 

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് കോടികള്‍ കോഴ വാങ്ങാന്‍ എം എല്‍ എ ഐ.സി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കിയെന്നാരോപിച്ചും എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനതാദള്‍(എസ്) സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മറ്റി എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രതിഷേധ പരിപാടി പാര്‍ട്ടി ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്‍.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ബെന്നി കുറുമ്പാലക്കോട്ട് അദ്ധ്യക്ഷനായി. അന്നമ്മ പൗലോസ്, എ.ജെ കുര്യന്‍, ഉനൈസ് കല്ലൂര്‍, ടി കെ അരുണ്‍ കുമാര്‍ , അമീര്‍ അറക്കല്‍, വി.അബ്ദുല്‍ സലീം എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!