ആസ്റ്റര്‍ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി

0

പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്കും പ്രായമായവര്‍ക്കും ആശുപത്രി സന്ദര്‍ശിക്കുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ആശ്വാസമായി ആസ്റ്റര്‍ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി. ആദ്യ രോഗീ സന്ദര്‍ശനത്തിന് പുറപ്പെട്ട ആംബുലന്‍സിന് എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ.യു. ബഷീര്‍ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സേവനം വീട്ടിലെത്തുന്നത് കൂടാതെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെല്‍ത്ത് ചെക്കപ്പുകള്‍ അടക്കമുള്ള മറ്റു പരിശോധനകള്‍ക്കായി വീട്ടിലെത്തി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നു. ആവശ്യാനുസരണം മരുന്നുകള്‍ വീട്ടിലേക്കെത്തിക്കുന്നതോടൊപ്പം ഇസിജി സേവനവും പ്രദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943003456 എന്ന നമ്പറില്‍ രാവിലെ 9 നും വൈകുന്നേരം 5 മണിക്കും ഇടയില്‍ വിളിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!