ദത്ത് ഗ്രാമമായ എടപ്പെട്ടി കോളനിയില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി

0

എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്ത് ഗ്രാമമായ എടപ്പെട്ടി കോളനിയില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. കോളനിയിലെ ഒന്നുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് പഠനസഹായം നല്‍കാനായുള്ള പരിപാടിയാണ് അക്ഷരദീപം. പ്രളയത്തിനുശേഷം സ്‌കൂളുകളില്‍നിന്നും പഠിത്തം നിര്‍ത്തിയ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു. വിജയദശമി ദിവസം തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ എ.എം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് ഷാജുകുമാര്‍ കെ സി അധ്യക്ഷതവഹിച്ചു. ലോകത്തില്‍ കോളനിവാസികളെ പ്രതിനിധീകരിച്ച് ബാബു ഇ ബി സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ എസ് ശ്യാല്‍ സ്വാഗതവും വളണ്ടിയര്‍ അശ്വിന്‍ രമേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!