സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍.

0

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമുണ്ടാകില്ല. വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ പൂര്‍ണമായും വാക്‌സിനേഷന്‍ മുടങ്ങിയേക്കും. സംസ്ഥാനത്തെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു കഴിഞ്ഞു.മറ്റു ജില്ലകളിലും വാക്സിന്‍ സ്റ്റോക്ക് കുറവാണ്. നിലവിലെ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ മുടങ്ങാനാണ് സാധ്യത. എന്ന് വാക്‌സിന്‍ വരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല.പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കൊവാക്സിന്‍ മാത്രമാണുള്ളത്. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്‌പെഷ്യല്‍ വാക്സിന്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്‌സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്‌സിനേഷന്‍.18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്‌സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Leave A Reply

Your email address will not be published.

error: Content is protected !!