വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരാല്‍, ടീച്ചര്‍ മുക്ക് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
സ്വയംതൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 150000 രൂപ മുതല്‍ 300000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിന് ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല .പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് (കൃഷി ഒഴികെ)ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്.താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869
വൈദ്യുതി മുടങ്ങും
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോമാട്ടുച്ചാല്‍, കമ്പാളകൊല്ലി, ട്രീറ്റ്‌മെന്റ് പ്ലാന്റ്, കോട്ടൂര്‍, നാഗത്താന്‍ കുന്ന്, കല്ലേരി, കുമ്പളേരി എന്നിവിടങ്ങളില്‍ നാളെ മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, കൊളവള്ളി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 വൈകീട്ട് 5 മണി. ഫോണ്‍ 0484 2422275.
മീഡിയ ക്ലബ് പ്രോഗ്രാം എക്സിക്യൂട്ടീവ് ; അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യതകള്‍ : ബിരുദം –ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമ യോ
അച്ചടി മാധ്യമം , ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം
സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം
മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനംപ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയംവേതനം: പ്രതിമാസം 20,000 (ഇരുപതിനായിരം) രൂപ പേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി.കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0484 2422275.