ടോക്കിയോ ഒളിംപിക്സ്: ആദ്യ സ്വര്‍ണം ചൈനയ്ക്ക്; വനിതാ ഷൂട്ടിംഗില്‍ ഉന്നംപിഴച്ച് ഇന്ത്യ

0

ടോക്കിയോ ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ 16 ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനില്‍ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!