ടിപിആര്‍ കാറ്റഗറി തിരിക്കല്‍ പ്രതിസന്ധിയിലായി ടൂറിസം മേഖല 

0

കൊവിഡ് ടിപിആര്‍ കാറ്റഗറി തിരിക്കല്‍, ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ബുധനാഴ്ചകളില്‍ നടത്തുന്ന കാറ്റഗറി തിരിക്കല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും, ഇവിടെ താമസിക്കുന്നവര്‍ക്കുമാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇളവുവരുത്തി മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരള ഹോംസ്റ്റേയേഴ്സ് ആന്റ് ടൂറിസം സൊസൈറ്റി രംഗത്തെത്തി.ബുധനാഴ്ചകളില്‍  ടിപിആര്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാറ്റഗറി തിരിക്കുന്ന നടപടിയാണ് ടൂറിസം മേഖലയെ വന്‍പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. എ, ബി, സി, ഡി എന്ന രീതിയല്‍ കാറ്റഗറി തിരിക്കുമ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍്ക്കും, കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്കും വിവിധങ്ങളായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കരുതിയും, രണ്ട് വാക്സിനെടുത്തും എത്തുന്ന സഞ്ചാരികള്‍ ഹോം സ്റ്റേകളില്‍ താമസം തുടരുന്നതിന്നിടെ നിയന്ത്രണങ്ങള്‍ മാറുന്നതിനാല്‍ സഞ്ചാരികളെ പറഞ്ഞുവിടേണ്ട അവസ്ഥയാണ് ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്ക് ഉണ്ടാകുന്നത്.  ഇത് സംസ്ഥനത്തെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് കേരള ഹോം സ്റ്റേയേഴ്സ് ആന്റ് ടൂറിസം സൊസൈററി വയനാട് ജില്ലാ പ്രസിഡണ്ട് അജയ് ഉമ്മന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സഞ്ചാരികളെയും ഹോം സ്റ്റേ നടത്തിപ്പുകാരെയും ബുദ്ധിമുട്ടി്ക്കാത്ത തരത്തില്‍ നിയമങ്ങളില്‍ ഇളവു വരുത്തണമെന്നുമാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!