അര്‍ബന്‍ ബാങ്ക് നിയമന അഴിമതി  അന്വേഷണ കമ്മീഷനെ നിയമിച്ചു

0

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തില്‍ അഴിമതി ആരോപണം. മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. ബാങ്കില്‍ ആറ് തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ രണ്ട് കോടി രൂപയോളം കൈക്കൂലിയായി വാങ്ങിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പരാതിയിന്മേലാണ് അന്വേഷണം. സംഭവത്തില്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.കെപിസിസി, ഡിസിസി അംഗങ്ങളായ മൂന്ന്പേരാണ് കമ്മീഷനംഗങ്ങള്‍.കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി കോ- ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക് ഭരണസമിതിക്കെതിരെയാണ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അഴിമതി ആരോപണം ഉയര്‍ത്തിയതോടെയാണ് നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. കെപിസിസി, ഡിസിസി അംഗങ്ങളായ മൂന്ന്പേരാണ് കമ്മീഷനംഗങ്ങള്‍. ബാങ്കിലെ വിവിധങ്ങളായ ആറ് തസ്തികകളിലേക്ക് രണ്ട് കോടിയോളം രൂപ ഭരണസമിതി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇതുസംഭവിച്ച് കെ പി സി സി പ്രസിഡണ്ടിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡണ്ടിനോട് അന്വേഷിച്ച് റിപ്പോര്‍്ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ബത്തേരിയല്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം. പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് കോടികള്‍ കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. ബാങ്കിന്റെ നിയമനങ്ങള്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് നല്‍കാതെ പുറത്തുളളവരില്‍ നിന്നും പണം വാങ്ങി നിയമിക്കുന്നതിനെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇതിനുപിന്നില്‍ ബത്തേരിയിലെ ഒരു നേതാവാണന്നും ആരോപണമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!