സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് ബത്തേരിയില്‍ പ്രതിഷേധം ശക്തം

0

കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂട്ടത്തോടെ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.എട്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഉടന്‍ മറ്റ് ജില്ലകളിലെ ഡിപ്പോകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതോടെ വയനാട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കുറയുമെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുകയും ബസുകള്‍ ഇവിടെ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ആകെയുള്ള 22 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ എട്ടണ്ണമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റാന്‍ തീരുമാനമാനിച്ചിരിക്കുന്നത്. കണ്ണൂര്‍, പൊന്നാനി ഡിപ്പോകളിലേക്ക് 2 ബസുകള്‍ വീതവും പാലാ, കോതമംഗലം, മലപ്പുറം, മാള ഡിപ്പോകളിലേക്ക് ഒരോന്നു വീതവും നല്‍കാനാണ് ഉത്തരവ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ബത്തേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉണ്ട്. ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പരാതി ബോധിപ്പിക്കുകയും ബസുകള്‍ ഇവിടെ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബസ്സുകള്‍ ഡിപ്പോയില്‍ നിന്നും മാറ്റില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എംഎല്‍എ അറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ഇവിടെ നിന്നും കൊണ്ടുപോയാല്‍ മിക്കയിടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ ഇല്ലാതവുകയും ഇത് യാത്രാക്ലേശത്തിന് കാരണമാകുകയും ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!