കൊവിഡ് പ്രതിരോധം:അമ്പലവയല്‍ പഞ്ചായത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

0

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളില്‍ ജില്ലയില്‍ തന്നെ മികച്ച മാതൃക സൃഷ്ടിച്ച പഞ്ചായത്താണെന്നും ജില്ലയില്‍ തന്നെ ആദ്യമായി എല്ലാ വാര്‍ഡുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതും കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലും ജില്ലയില്‍ മുന്‍പന്തിയിലാണ് അമ്പലവയല്‍ പഞ്ചായത്തെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പഞ്ചായത്ത് ഭരണസമിതി  അഭ്യര്‍ത്ഥിച്ചു.
ജൂലൈ 14 മുതല്‍ 21 വരെ 1668 ടെസ്റ്റുകളാണ് അമ്പലവയല്‍ പഞ്ചായത്തില്‍ നടത്തിയിട്ടുള്ളത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും, തവിഞ്ഞാല്‍ പഞ്ചായത്തും മാത്രമാണ് ഇതില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളൂ. വസ്തുത ഇതായിരിക്കെ പഞ്ചായത്ത് ഭരണസമിതിയ്ക്കും, ആരോഗ്യവകുപ്പിനും, പോലീസിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പഞ്ചായത്ത് ഭരണസമിതി  അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!