കനത്തമഴയില്‍ വീട് തകര്‍ന്നു.
തലപ്പുഴ ഇടിക്കര ശിവഗിരിക്കുന്നില്‍ കരയത്തിങ്കല്‍ പ്രകാശന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5.30തോടെയാണ് സംഭവം. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പ്രകാശന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.