മുട്ടില്‍ മരം കൊള്ള-നിഷ്‌ക്രിയത്വം വെടിഞ്ഞ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യണം:യൂത്ത് ലീഗ്.

0

മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു ഭൂമിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും ലഭിച്ചിട്ടും പോലീസും വനം വകുപ്പും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഭരണകക്ഷി നേതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്നു യൂത്ത് ലീഗ് കുറ്റപ്പെടുത്തി.ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും,കബളിപ്പിച്ചും കോടികളുടെ മരം കൊള്ള നടത്തുന്നതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ-മരം മാഫിയ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരുന്നതിന് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യൂത്ത്ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ സംരക്ഷിക്കുകയും സത്യസന്ധമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മരംകൊള്ളയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം വിവരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത് സര്‍ക്കാരും മാഫിയകളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് . ഗുഡ് സര്‍വീസ് എന്‍ട്രിയാണ് റദ്ധാക്കിയത്.നാലു മാസം മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് നല്‍കിയ രേഖയാണ് ഇപ്പോള്‍ റദ്ധാക്കിയത്.മരം കൊള്ളക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചും വട്ടയാല്‍ തുടരുകയാണ്.പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിച്ചാല്‍ യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, ട്രഷറര്‍ ഉവൈസ് എടവട്ടന്‍ ,സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ: എ.പി മുസ്ത്വഫ, ജില്ലാ ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ജാഫര്‍ മാഷ്, ഷമീം പാറക്കണ്ടി, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!