ബക്രീദിന്റെ ഭാഗമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്താവുള്ളുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രമേ പള്ളികളില്‍ നടത്താവു.പെരുന്നാള്‍ ചടങ്ങുകളുടെ ഭാഗമായി മഹലുകളില്‍ നടക്കുന്ന അറവും,മാംസ വിതരണവും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അറിവോടെ മാത്രമേ നടത്താന്‍ പാടുള്ളു.മാംസ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 40 പേരെ മാത്രമാണ് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് എത്തുന്നതെന്നു മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതാണ്. പെരുന്നാളിനോടനുബന്ധിച്ചുള്ള ഗൃഹസന്ദര്‍ശനങ്ങളും, മറ്റ് ആഘോഷങ്ങളും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.