വനവികസന കോര്‍പ്പറേഷന്റെ തലപ്പുഴ കമ്പമല ടീ എസ്റ്റേറ്റില്‍ തൊഴില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണാ നടത്തി.കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് പകരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ തൊഴില്‍ നിഷേധിച്ചതില്‍ സംയുക്ത ട്രേഡ് യുണിയന്‍ പ്രതിഷേധം രേഖപ്പെടുത്തി.അടിയന്തിരമായി മുഴുവന്‍പേര്‍ക്കും തൊഴില്‍ നല്കി പ്രശ്‌നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്നും യുണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സമരം പഞ്ചായത്ത് മെമ്പര്‍ ജോസ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ആര്‍.മുനീശ്വരന്‍ അദ്ധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.റെജി, സി.ഐ.ടി.യു സെക്രട്ടറി ടി.കെ.പുഷ്പന്‍, ബി.എം.എസ് സെക്രട്ടറി പി.കെ.അച്ചുതല്‍,എ.ദേവന്‍രാജ്, വി.നവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.