ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേര്‍ക്ക് നിസാര പരിക്ക്
തിരുനെല്ലിയില്‍ നിന്നും മാനന്തവാടിയിലേ വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് രാവിലെ ഏഴരയോടെ വിന്‍സെന്റ് ഗിരിയിലാണ് അപകടം.അരണപ്പാറയിലേയും പരിസരങ്ങളിലേയും സ്വദേശികളായ മജീദ് (33), അനീസ് (27), വാഹിദ് (34), ഉണ്ണികൃഷ്ണന്‍ (47), അസീസ് (45), സുനീഷ് (36), അയ്യപ്പന്‍ (26), രാജന്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരുടേയും പരിക്ക് നിസാരമാണ്. ഇവരെല്ലാവരും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സിലാണ്.