മഴ മാപിനി സ്ഥാപിച്ചു
കല്‍പ്പറ്റ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കുസാറ്റിന്റെ സഹായത്തോടെ ബത്തേരി ഗവ.സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മഴ മാപിനി സ്ഥാപിച്ചു. നഗരസഭ കൗണ്‍സിലറും പിടിഎ പ്രസിഡണ്ടുമായ അസീസ് മാടാല മഴ പാപിനി എക്കോ ക്ലബ്ബ് കണ്‍വീനര്‍ ശരത് സജീവന് കൈമാറി ഉദ്ഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ പ്രസിഡണ്ട് പി ആര്‍ മധുസൂദനന്‍, പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍ നാസര്‍, അഗീന ബെന്നി, ഷബ്‌ന സജീവന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ എക്കോ ക്ലബ്ബാണ് എല്ലാ ദിവസവും രാവിലെ 9 മണിക്ക് മഴ മാപിനി റീഡിങ് എടുക്കുക