ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.

0

എടവക ഗ്രാമ പഞ്ചായത്ത് ഘടക സ്ഥാപനമായ ദ്വാരക ആയൂര്‍വ്വേദ ആശുപത്രി,ആയുഷ് ഗ്രാമം പദ്ധതി,ആശുപത്രി വികസന സമിതി, എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔഷധക്കഞ്ഞി വിതരണത്തിന് തുടക്കമായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത് അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. അരിയും, ഉലുവയും തിളപ്പിച്ചുണ്ടാക്കുന്ന കഞ്ഞിയില്‍ രോഗ പ്രതിരോധത്തിനു പകരിക്കുന്ന ഇരുപത്തിയൊന്ന് പച്ചമരുന്നുകള്‍ അടങ്ങിയ ഔഷധക്കൂട്ട് ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്. രോഗികള്‍ക്ക് ജൂലൈ 24 വരെ ഔഷധക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.പഞ്ചായത്ത് അംഗം ഷില്‍ സണ്‍ മാത്യു, മെഡിക്കല്‍ ഓഫീസര്‍ ഡോ. പൂര്‍ണിമ , ഡോ.സിജോ കുര്യാക്കോസ്, ഡോ. നീലിമ, വികസന സമിതി അംഗങ്ങളായ എ.വി. മത്തായി, കെ.ജെ. വര്‍ഗീസ്, വള്ളി ഇബ്രായി തുടങ്ങിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!