സൂചന ബോര്‍ഡുകള്‍ ശുചീകരിച്ചു

0

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് റോഡ് സേഫ്റ്റി വളന്റിയേഴ്‌സ് സൂചന ബോര്‍ഡുകള്‍ ശുചീകരിക്കുകയും, റോഡരുകിലെ കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു.വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എന്‍ തങ്കരാജ്, ജില്ലാ ആര്‍.ടി.ഒ ഇന്‍ ചാര്‍ജ് സാജു എ ബക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.ലക്കിടി മുതല്‍ കല്‍പ്പറ്റ വരെയുള്ള ഭാഗങ്ങളാണ് വൃത്തിയാക്കിയത്.

സൂചന ബോര്‍ഡുകള്‍ വൃത്തിയാക്കുകയും, ഡ്രൈവിങ്ങിന് കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള റോഡരുകിലെ കാടുകള്‍ വെട്ടിമാറ്റുകയും, വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ വെള്ളം ഓവുചാലുകളിലേക്ക് തിരിച്ച് വിടുകയും ചെയ്തു. മുന്‍വര്‍ഷങ്ങളിലും മോട്ടോര്‍ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റിവളന്റിയേഴ്‌സും ഇത്തരം പ്രവര്‍ത്തി നടത്തിയിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ രാജീവന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ എസ്, സുധീന്‍ ഗോപി,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി എം അന്‍സാര്‍ , എം.വി റെജി , ടി.എ സുമേഷ് , എം സുനീഷ് വയനാട് റോഡ് സേഫ്റ്റിവാളന്റിയേഴ്‌സ് താലൂക്ക്തല ഭാരവാഹികളായ ബിന്ദുമോള്‍ മാനന്തവാടി, മനോജ് പനമരം, നസീര്‍ ചുള്ളിയോട്, സുനില്‍കുമാര്‍ കടല്‍മാട്, സുരേന്ദ്രന്‍ കല്‍പ്പറ്റ, സുരേഷ് കല്‍പ്പറ്റ, പി .കുഞ്ഞിമുഹമ്മദ് മേപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!