സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് ജില്ലക്ക് പിന്തുണയുമായി ഡോക്ടര്‍സ് ഫോര്‍ യു.

0

വയനാട് ജില്ലയില്‍ തുടക്കം കുറിച്ച സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് പിന്തുണയുമായി അന്തര്‍ദേശിയ സംഘടനയായ ഡോക്ടര്‍സ് ഫോര്‍ യു.ഇന്ത്യയില്‍ ആദ്യമായി ടൂറിസം സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമിടുന്നത്.നിലവില്‍ വൈത്തിരി പഞ്ചായത്തില്‍ തുടക്കമിട്ട ഈ പദ്ധതിയില്‍ ഏഴു പേരടങ്ങുന്ന മൂന്നു മെഡിക്കല്‍ ടീമിനെയാണ് ഡോക്ടര്‍സ് ഫോര്‍ യു സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ ആലപ്പുഴ കോട്ടയം വയനാട് ജില്ലകളിലാണ് വാക്‌സിനേഷന്‍ സപ്പോര്‍ട്ടുമായി ഡോക്ടര്‍സ് ഫോര്‍ യു രംഗത്തുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!