കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരിച്ചതോടെ എടകുനി പ്രദേശവാസികള്‍ ഒരു വര്‍ഷമായി ഭയപ്പാടോടെയാണ് കഴിയുന്നത്. സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുകാരണം നിരവധി വീടുകളാണ് ഭീഷണിയിലുള്ളത്.നിരവധി ഭാഗങ്ങളിലാണ് മതിയായ സുരക്ഷാ ഭിത്തികള്‍ ഇല്ലാതെ നിര്‍മ്മാണം പാതിവഴിയിലുള്ളത്. അപകടംനിറഞ്ഞ വളവുകളില്‍ നാളിതുവരെ സുരക്ഷാ ഭിത്തികളൊ റിഫ്‌ലക്ടര്‍ സ്ഥാപിച്ച കുറ്റികളോ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
കല്‍പ്പറ്റ എടകുനി കുറുന്നന്‍ കോളനിയിലെ നിവാസികളാണ് ഒരു വര്‍ഷമായി ഭീതിയില്‍ കഴിയുന്നത്. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചെറിയ കുട്ടികളും മുതിര്‍ന്നവരും രോഗികളുമടക്കം നിരവധി പേരാണ് ഇവിടെയുള്ളത്. ടാറിങ് നടത്തിയതോടെ വാഹനങ്ങള്‍ അതിവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. അരികുകളില്‍ സുരക്ഷാ ഭിത്തി ഇല്ലാത്തതിനാല്‍ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങള്‍ വീണ് അപകടം സംഭവിക്കുന്നതും പതിവായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇതുകാരണം റോഡരികിലുള്ള നിരവധി വീടുകള്‍ക്ക് സുരക്ഷാ ഭിത്തി ഇല്ലാത്ത ഭീഷണിയാണ്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നേരില്‍ കണ്ടു നിവേദനം കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.