കലാകാരന്മാര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണം: എന്‍ സി പി ദേശീയ കലാ സംസ്‌കൃതി 

0

ദേശീയ കലാ സംസ്‌കൃതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് ഒരു കൈത്താങ്ങ്  പരിപാടി കല്‍പ്പറ്റയിലും നടത്തി. എന്‍ സി പി ജില്ലാ പ്രസിഡണ്ട് ഡോ. എം.പി അനില്‍ ഉദ്ഘാടനം ചെയ്തു.2018ലെ പ്രളയം മുതല്‍ ബഹു ഭൂരിപക്ഷം സ്റ്റേജ് കലാകാരന്മാരും കടുത്ത സാമ്പത്തിക പ്രതിസന്ധിലാണ്. കോവിഡിന്റെ വരവോടെ മിക്ക കലാകാരന്‍മാര്‍ പട്ടിണിയിലാണ്. കലാകാരന്മാരുടെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ മുഴുവന്‍ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും, അവരുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്  നടപ്പാക്കണമെന്നും ദേശീയ കലാ സംസ്‌കൃതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദേശീയ കലാ സംസ്‌കൃതി ജില്ലാ പ്രസിഡണ്ട് രാജീവ് പട്ടാമ്പി പരിപാടിയില്‍ അധ്യക്ഷനായി. എന്‍ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സി.എം ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ മുഹമ്മദാലി, ദേശീയ കലാ സംസ്‌ക്യതി സംസ്ഥാന ജനറല്‍ സെക്രട്ടറി വന്ദന ഷാജു, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ജോണി കൈതമറ്റം എന്നിവര്‍ സംസാരിച്ചു. സഹായധന വിതരണം  തെയ്യം കലാകാരന്‍ മണികണ്ഠന് ഷാജി ചെറിയന്‍  ഡോ. എ.പി.ജെ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!