പുതിയ മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണുകള്‍.

0

പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 അങ്ങാടിശ്ശേരി, ഇരുളം അമ്പലപ്പടി ജനാര്‍ദ്ദനന്റെ മില്ല് മുതല്‍ ഇരുളം ടൗണ്‍ ബസ്റ്റോപ്പ് വരെയുള്ള ഭാഗം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) ആനേരി കോളനി പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 മൂടക്കൊല്ലി, നാരായണപുരം സ്‌കൂള്‍ റോഡിന്റെ വലതു ഭാഗവും മൂടക്കൊല്ലി മുതല്‍ കുടലൂര്‍ വരെയുള്ള ഭാഗവും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പേരുങ്കോട പാടി പ്രദേശം, മുതരിക്കുന്ന് കോളനി പ്രദേശം, വാര്‍ഡ് 5 ലെ ആനോത്ത് കോളനി പ്രദേശം എന്നിവിടങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. അതേസമയം എടവക പഞ്ചായത്തിലെ വാര്‍ഡ് 8 നഞ്ഞോത്ത് കോളനി പ്രദേശം, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ആലത്തൂര്‍, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 18, താന്നിക്കല്‍ എന്നിവ കണ്ടൈന്‍മെന്റ് മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!