സഹായ ഹസ്തവുമായി ഓള്‍ കേരള ഡ്രഗ് ആന്‍ഡ്  കെമിസ്‌ററ് അസോസിയേഷന്‍ 

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഒരുക്കുന്നതിനായി നഗരസഭ ആരംഭിച്ച ഡിജിചലഞ്ചിന് പിന്തുണയുമായി ഓള്‍ കേരള ഡ്രഗ് ആന്‍ഡ്  കെമിസ്റ്റ് അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി.പഠനത്തില്‍ മികവുകാട്ടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നാലു വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബുകള്‍  അസോസിയേഷന്‍ ഏരിയ കമ്മിറ്റി കണ്‍വീനര്‍ സമദ് മഹാത്മാ മെഡിക്കല്‍സ് ചെയര്‍മാന്‍ ടി കെ രമേശിന് കൈമാറി.
ചടങ്ങില്‍ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്,പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷന്‍ റഷീദ് കെ , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശാമില ജുനൈസ് , കൗണ്‍സിലര്‍മാരായ അബ്ദുല്‍ അസീസ്  മാടാല, ജംഷീര്‍ അലി , ഷൌക്കത്ത് കെ , സെക്രട്ടറി അലി അസ്ഹര്‍ , തോമസ് പദ്മ മെഡിക്കല്‍സ് , റെജി സിറ്റി മെഡിക്കല്‍സ് , ഷിജു ചുങ്കം മെഡിക്കല്‍സ് , എം ഇ സി കണ്‍വീനര്‍ പി എ അബ്ദുള്‍നാസര്‍ എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!