മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; ആപ്പിള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം

0

മുഖസൗന്ദര്യത്തിന് ആപ്പിള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചര്‍മ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകള്‍, ചര്‍മ്മത്തിലെ വരള്‍ച്ച എന്നിവ അകറ്റാന്‍ ആപ്പിള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ആദ്യം രണ്ട് ആപ്പിള്‍ വേവിക്കുക. ശേഷം ഉടച്ച് അല്‍പം തേന്‍ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഈ പാക്ക് ഇടുന്നത് ചര്‍മ്മം നല്ല തിളക്കമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നു. കട്ടിയുള്ള ചര്‍മ്മത്തെ മൃദുലമാക്കാനും നല്ലതാണ്.ഒരു ടീസ്പൂണ്‍ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിള്‍ ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച്, കട്ടിയുള്ള കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റു നേരം ഇടുക. ശേഷം, തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ഒരു ടീസ്പൂണ്‍ അരച്ചെടുത്ത ആപ്പിള്‍ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിന്‍ ചേര്‍ക്കുക. ഇത് കുഴമ്പ് പരുവത്തില്‍ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റു നേരം ഇടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.രണ്ടു ടീസ്പൂണ്‍ ആപ്പിള്‍ പേസ്റ്റാക്കിയത്, അതിലേക്ക് ഒരു ടീസ്പൂണ്‍ മാതളനാരങ്ങയുടെ നീര് ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കട്ടത്തൈരും കൂടി ചേര്‍ക്കുക. ഈ ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിച്ച് 20 മിനിറ്റു നേരം വയ്ക്കുക. ഉണങ്ങിയ ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.ആപ്പിളിന്റെ തൊലി നന്നായി അരച്ചെടുത്ത്, അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്തിന്റെയും ചര്‍മ്മത്തിന്റെയും നിറം വര്‍ദ്ധിപ്പിക്കുവാന്‍ ഈ പാക്ക് സഹായിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!