യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവം. ഭര്‍ത്താവ് അറസ്റ്റില്‍. തലപ്പുഴ അമ്പലക്കൊല്ലി മുട്ടാണിയില്‍ സനൂപ് (32) നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. തവിഞ്ഞാല്‍ ഇടിക്കര അമ്പലക്കൊല്ലി സ്വദേശി മുത്താണി സനൂപിന്റെ ഭാര്യയും പുതിയിടം ഡിസൂസ ഹൗസില്‍ ഹെന്‍ട്രി നിഷ ദമ്പതികളുടെ മകളുമായ മെറീന ഹെന്‍ട്രി (അഞ്ജു 24) യാണ് ഒക്ടോബര്‍ 2ന് തൂങ്ങി മരിച്ചത്. തുടര്‍ന്ന് മെറീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സനൂപിനെതിരെ കേസെടുക്കുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിനും സ്ത്രീപീഡനത്തിനുമാണ് സനൂപിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആദിദേവ് (6), ഗൗരി ലക്ഷ്മി (2) എന്നിവര്‍ മക്കളാണ്. സഹോദരി: റിന്‍സി, സഹോദരന്‍: ജോബി. ആറ് വര്‍ഷം മുന്‍പ് മിശ്ര വിവാഹിതരായവരാണ് സനൂപും മെറിനയും. തുടര്‍ന്ന് സനൂപിന്റെ മദ്യപാന സ്വഭാവം മൂലം കുടുബ ജീവിതത്തില്‍ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അന്വഷണത്തില്‍ വ്യക്തമായി. മാനസികമായി പീഡിപ്പിച്ചതാണ് മെറീന തൂങ്ങി മരിക്കാന്‍ കാരണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ണ്ട് ചെയ്തു.