മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് ഇറക്കാന്‍ നിര്‍ദേശിച്ചത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് റിപ്പോര്‍ട്ടുകള്‍.മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാല്‍ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയില്‍ മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു.മരംമുറിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി,തേക്ക്,കരിമരം എന്നിവ മുറിക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്. ഇത്തരത്തില്‍ മരംമുറിക്കുമ്പോള്‍ അതിനെതിരെ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകരുടേയും സാധാരണക്കാര്‍ക്കും തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, അതുമായി ബന്ധപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളോ വിവാദ ഉത്തരവുകളോ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമടങ്ങിയ കുറിപ്പാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഉത്തരവായി ഇറക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.