സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിജെപി പ്രാദേശിക നേതൃത്വത്തെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം രംഗത്ത്. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ നേതൃത്വം നേരിട്ട് മണ്ഡലത്തിലെത്തി ചര്‍ച്ചനടത്തുമെന്നാണ് ലഭിക്കുന്ന സൂചന
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി പാളയത്തിലുണ്ടായ സംഭവ വികാസങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ സജീവമാകാതെയും രാജിസന്നദ്ധതയും അറിയിച്ച് നില്‍ക്കുന്ന പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കം ആരംഭിച്ചതായാണ് വിവരം. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായ നിലപാടെടുത്തതില്‍ പ്രിതഷേധിച്ചാണ് പഞ്ചായത്ത്, മുനിസപ്പല്‍ തല കമ്മറ്റി പ്രസിഡണ്ടുമാരും സെക്രട്ടറിയും ഉള്‍പ്പടെ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താനാണ് നീക്കം. ഇതിനായി സംസ്ഥാന നേതാക്കളടക്കം വരും ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുമെന്നാണ് അറിയുന്നത്. നേതാക്കളുടെ സന്ദര്‍ശനം തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ആവാനാണ് സാധ്യത. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ മാത്രം നടപടിയെടുക്കുകയും ആരോപണ വിധേയനായ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയില്ലാതിരിക്കുകയും ചെയ്യുന്നതാണ് പഞ്ചായത്ത്, നഗരസഭ കമ്മറ്റി ഭാരവാഹികളെ ചൊടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഇത്രയും നാള്‍ പിന്നിട്ടിട്ടും കണക്കവതരണമോ മറ്റോ നടക്കാത്തതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വം അടക്കം ഇടപെട്ട് ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിച്ച് പ്രശ്ന പരിഹാരം കാണാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.