വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം
തൊട്ടടുത്ത വിമാനത്താവളങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും. ജില്ലയുമായി ബന്ധപ്പെടുത്തുന്ന എല്ലാ ചുരം റോഡുകളും നല്ലനിലയില്‍ ഗതാഗതയോഗ്യമാക്കും
ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതികള്‍ മികവുറ്റതാക്കും
വയനാടിനായി പ്രത്യേക ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തി ടൂറിസം വികസനത്തിന് കുതിപ്പേകാന്‍ വയനാട് ഫെസ്റ്റ് നടത്തുന്ന കാര്യം പരിഗണിക്കും