ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന

ഡിസംബര്‍ 2020 നും അതിന് മുമ്പുമായി കെ-ടെറ്റ് പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 6, 7 തീയ്യതികളില്‍ രാവിലെ 10 ന് മീനങ്ങാടി ഗവ. എച്ച്.എസ്.എസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ഇളവിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് അവയുടെ പകര്‍പ്പ് എന്നിവ സഹിതമാണ് പരിശോധനയ്ക്ക് ഹാജരാകേണ്ടത്. ഡിസംബര്‍ 2020 ന് പരീക്ഷ വിജയിച്ചവര്‍ ജൂലൈ 6നും, ഡിസംബര്‍ 2020 ന് മുമ്പ് പരീക്ഷ വിജയിച്ചവര്‍ ജൂലൈ 7നുമാണ് ഹാജരാകേണ്ടത്. ഫോണ്‍: 04936 202264.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ എം.എ.സി.ടി കോടതിയില്‍ ആംപ്ലിഫയര്‍, സ്പീക്കര്‍, മൈക്രോഫോണ്‍, പവര്‍ യൂണിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ ജൂലൈ 21 ന് വൈകീട്ട് 3ന് മുമ്പായി എം.എ.സി.ടി കോടതി ഓഫീസില്‍ സമര്‍പ്പിക്കണം. ജൂലൈ 22 ന് വൈകീട്ട് 3ന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04936 203350.

ലേലം

മാനന്തവാടി ദ്വാരക പോളിടെക്‌നിക് കോളേജിന്റെ സ്ഥലത്ത് തടസ്സമായി നില്‍ക്കുന്ന 75 മരങ്ങള്‍ ജൂലൈ 7 രാവിലെ 10 ന് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. പോളിടെക്‌നിക് മാനന്തവാടി, പനമരം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04935 293024, 9496939969.

വ്യക്തിഗത ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭയിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ജൂലൈ 10 നകം നഗരസഭയില്‍ നല്‍കണം. അപേക്ഷ ഫോറം ഫ്രണ്ട് ഓഫീസില്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍ മുഖാന്തിരം ലഭിക്കുന്നതാണ്. ഫോണ്‍: 04936 202349.

Leave A Reply

Your email address will not be published.

error: Content is protected !!