സാമൂഹ്യ വിരുദ്ധര്‍ കേബിളുകള്‍ നശിപ്പിച്ചു നടപടിയെടുക്കണമെന്ന് സിഒഎ
നാലാംമൈല്‍ സ്റ്റാര്‍ വിഷന്റ പരിധിയിലുള്ള ഭാഗങ്ങളിലാണ് ഇന്നലെ രാത്രി പത്ത് മണിയോടെ സാമൂഹ്യ വിരുദ്ധര്‍ കേബിള്‍ വ്യാപകമായി മുറിച്ചുമാറ്റിയത്.രണ്ടു മണിക്കൂറോളം ഡിജിറ്റല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ മുടങ്ങി.പിന്നീട് പുതിയ കേബിള്‍ വലിച്ച് സര്‍വീസുകള്‍ പുനസ്ഥാപിക്കുകയായിരുന്നു.വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേബിളുകള്‍ നശിപ്പിച്ച സാമൂഹ്യദ്രോഹികള്‍ക്കെതിരെ, കര്‍ശന നടപടിയെടുക്കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു