ജില്ലയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ ജില്ലയിലെത്തും.മന്ത്രിയായ ശേഷം ആദ്യമായാണ് മുഹമ്മദ് റിയാസ് ജില്ലയിലെത്തുന്നത്.പൊതുമരാമത്ത്- ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ട്‌റേറ്റില്‍ യോഗം ചേരും. നേരത്തെ മൂന്ന് തവണ അദ്ദേഹം ഓണ്‍ലൈനായി ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.
രാവിലെ 9.15 ന് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ നിര്‍ദ്ദിഷ്ട ടൂറിസം ഡെസ്റ്റിനേഷന്‍, 10 മണിക്ക് പനമരം- ബീനാച്ചി റോഡ്, 11.15 ന് കല്‍പ്പറ്റ ബൈപ്പാസ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.ഉച്ചയ്ക്ക് 12 മണിക്ക് ജില്ലയിലെ പ്രധാനപ്പെട്ട പൊതുമരാമത്ത്- ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേരും. എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.