ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി

0

ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ബത്തേരി ചുമട്ടുതൊളിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിനുമുന്നില്‍ ചുമട്ടുതൊഴിലാളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി ഐഎന്‍ടിയുസി നേതാവ് സി പി വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. ഉമ്മര്‍കുണ്ടാട്ടില്‍, സി എ ഗോപി, വി പി മൊയ്തീന്‍, കെ കെ അഷ്റഫ്, സുബ്രമണ്യന്‍, ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.

തൊഴിലാളികള്‍ക്ക് 5000 രൂപ ഗ്രാന്റ് അനുവദിക്കുക, 10000 രൂപ ലോണ്‍ അനുവദിക്കുക, ഇ എസ് ഐ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!