പഠനോപകരണ വിതരണം ചെയ്തു
നെഹ്‌റു മെമ്മോറിയല്‍ യു.പി.സ്‌കൂള്‍ വള്ളിയൂര്‍ക്കാവില്‍ പാഠം ഒന്ന് കുറ്റി പെന്‍സില്‍ എന്ന പഠനോപകരണ പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍കെ.നാരായണന്‍ നായര്‍ നിര്‍വ്വഹിച്ചു.പിറ്റിഎ പ്രസിഡണ്ട് നൗഷാദ് പി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂളിലെ എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും നോട്ട് ബുക്ക്, പേന, പെന്‍സില്‍, ചാര്‍ട്ട് പേപ്പര്‍, സ്‌കെച്ച് ,സ്‌കെയില്‍ തുടങ്ങിയ പഠനോപകരണങ്ങളാണ് വിതരണം ചെയ്യുന്നത് .
സ്‌കൂള്‍ മാനേജരും സ്റ്റാഫും സംയുക്തമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ജ്യോതിഷ് മാസ്റ്റര്‍, പ്രശോഭ് മാസ്റ്റര്‍ , സംഗീത ടീച്ചര്‍, കുരുന്തന്‍ മൂപ്പന്‍, പിറ്റിഎ കമ്മറ്റിയംഗങ്ങളായരാജന്‍,പ്രസീത,മഹേഷ് മാസ്റ്റര്‍ ,ബാബു പ്രശാന്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.