സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ കൊവിഡ് പരിശോധന യൂണിറ്റ് യാത്രആംരംഭിച്ചു. വീട്ടുപടിക്കല്‍ കൊവിഡ് പരിശോധന എന്ന ലക്ഷ്യത്തോടെ അതീജീവനം എന്നപേരിലാണ് മൊബൈല്‍ കൊവിഡ് പരിശോധന യൂണിറ്റ് യാത്ര ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാപഞ്ചായത്തുകളിലും എത്തി പരിശോധന നടത്തുന്ന തരത്തിലാണ് യൂണിറ്റ് സജ്ജീകരിച്ചരിക്കുന്നത്.
കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കി രോഗികളെ കണ്ടെത്തുകയും ചികിത്സയും ഉറപ്പാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ കൊവിഡ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതത്തില്‍ 28 ലക്ഷത്തി 67 ആയിരത്തി 500 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള നാല് പഞ്ചായത്തുകളില്‍ ആഴ്ചയിലൊരിക്കല്‍ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളില്‍ യൂണിറ്റ് പരിശോധന നടത്തും. ഇതിനായി ഒരു വാഹനവും താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ആരോഗ്യപ്രവര്‍ത്തകരും ബ്ലോക്ക് പഞ്ചായത്ത് വാളണ്ടിയര്‍മാരെയുമാണ് യൂണിറ്റില്‍ നിയോഗിച്ചിരിക്കുന്നത്. വീട്ടുപടിക്കല്‍ കൊവിഡ് പരിശോധന എന്ന ലക്ഷ്യത്തോടെ അതിജീവനം എന്നപേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉല്‍ഘാടനം ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡണ്ട് സി അസൈനാര്‍ നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.