വിദ്യാര്‍ത്ഥികള്‍ക്ക്  കൈത്താങ്ങായി പി ടി എ 

0

വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായിരിക്കുകയാണ് സ്‌കൂളിലെ പിടിഎയുടെ പ്രവര്‍ത്തനം.അധ്യാപകര്‍ നടത്തിയ സര്‍വ്വേയില്‍ 64 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പി ടി എ രംഗത്തിറങ്ങിയത്.
ഒന്നരലക്ഷം രൂപയോളം സ്വരൂപിച്ച് 29 മൊബൈല്‍ ഫോണുകള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കി.നാല് ടെലിവിഷന്‍ സെറ്റുകളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട് സംഭാവനയായി പണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ മൊബൈല്‍ഫോണുകളും അനുബന്ധ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കാനാണ് പിടിയുടെ തീരുമാനം. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിഎം അനില്‍കുമാര്‍ പിടിഎ പ്രസിഡണ്ട് നൗഷാദ് കോയക്ക് മൊബൈല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് അംഗം പി രാധ അധ്യക്ഷത വഹിച്ചു,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, അധ്യാപകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!