സസ്പെന്റ് ചെയ്ത നടപടിക്കെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍

0

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ രംഗത്ത്. തിടുക്കം കൂട്ടി ഡ്യൂട്ടിയില്ലാത്ത ആളെപോലും സസ്പെന്റ് ചെയ്ത ഈ നടപടി ചിലരെ രക്ഷപ്പെടുത്താനും താഴെക്കിടയിലുള്ള ഉദ്യഗസ്ഥരെ ശിക്ഷിച്ച് കൈകഴുകാനുളളതുമാണ്. ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും ഭീകരരായി ചിത്രീകരിച്ച് സസ്പെന്‍ഷന്‍ നല്‍കി മുഖം രക്ഷിക്കാന്‍ ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ശ്രമിക്കുന്നുവെന്നുമാണ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നത്.മുട്ടില്‍മരം മുറിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്പെന്റ്ചെയ്ത നടപിടക്കെതിരെയാണ് മേലുദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സറ്റാഫ് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. മുട്ടില്‍ വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കണക്കില്ലാതെ റവന്യു വീട്ടികള്‍ മുറിച്ച് കടത്താന്‍ കൂട്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ചെറുവിരല്‍ പോലും അനക്കാതെ അന്നദിവസം ശാരീരിക അസ്വസ്ത്യത്തെ തുടര്‍ന്ന് ലീവിലായിരുന്ന ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയാണ് കണ്‍സര്‍വേറ്റര്‍ ചെയ്തത്. ഈ കേസ്സുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയുടെ പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്ന ഫോണ്‍ കോളുകളും,സ്റ്റോക്ക് ഇല്ലാതെ ഡിപ്പോ പാസ്സ് അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിജിലന്‍സ് ഉള്‍പ്പെടുയുള്ള ഏജന്‍സികള്‍ അന്വേഷണം നടക്കുന്ന അവസരത്തിലാണ് ചെക്ക് പോസ്റ്റ് ജീവനക്കാരുടെ തലയില്‍ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നുമാണ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നത്.ഉന്നത രാഷ്ട്രീയ ബന്ധമുള്ള വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ധൈര്യമില്ലാത്ത ഇക്കൂട്ടര്‍ മൂഖം രക്ഷിക്കാന്‍ വേണ്ടി പാവപ്പെട്ട ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ചെയ്തത്. സംഭവത്തില്‍ ആരോപണവിധേയനായ ഡിഎഫ്ഒക്കും എതിരെ നടപടിയില്ലാതെയാണ് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താഴേക്കിടയിലുളള ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി എടുത്തിരിക്കുന്നത്.വീട്ടിത്തടി ജില്ലയില്‍ നിന്നും കൊണ്ടുപോയ ഫെബ്രുവരിമൂന്നിന് ലക്കിടി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ പി ശ്രീജി്ത്ത് എന്നിവരെ ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് തിങ്കളാഴ്ചയാണ് ഉത്തരമേഖല ഫോറസ്റ്റ് കസര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ സസ്പെന്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!