പ്രധാന നാണ്യവിളകളില്‍ ഒന്നായ ജാതി പത്രിയുടെ വില കുത്തനെ കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴയും അഴുകലും മൂലം ഉത്പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വിലത്തകര്‍ച്ച കൂടി താങ്ങാനാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം കിലോക്ക് 2200 മുതല്‍ 2500 രൂപ വരെ വില ലഭിച്ചിരുന്ന ജാതി പത്രിക്ക് 1000 രൂപ മുതല്‍ 1500 വരെയായി വില താഴ്ന്നിരിക്കുകയാണ്.
ഉയര്‍ന്ന ഗുണമേന്മയുള്ള പൂവിനാണ് ഈ വില. പറിച്ചെടുക്കുന്ന പത്രിക്കാട്ടെ വില വീണ്ടും താഴും. ഇത്തരം പൂവിന് 500 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. വിപണിയിലെ ഡിമാന്റ് കുറവ് മൂലം കര്‍ഷകര്‍ക്ക് ഉള്ള പൂവ് വില്‍ക്കാനാകുന്നില്ല. ലോക്ഡൗണ്‍ മൂലം മുംബൈ മാര്‍ക്കറ്റിലേക്ക് ചരക്കുനീക്കം നടക്കുന്നില്ലെന്ന് വ്യപാരികളും പറയുന്നു. മറ്റൊരു വരുമാനമാര്‍ഗമായ കാട്ടുപത്രിയുടെ വിലയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മുന്‍പ് 700 രുപ വരെ കിലോക്ക് വില ലഭിച്ചിരുന്നു. ഇപ്പോള്‍ 500-ല്‍ താഴെ മാത്രമാണ് വില.കുരുമുളകിന്റെ കീടബാധയെ തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെ തനി വിളയായി ജാതി കൃഷി ചെയ്ത കര്‍ഷകരാണ് വിലയിടവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.