ലഹരിവിരുദ്ധ ദിനത്തില്‍ നിറച്ചാര്‍ത്തൊരുക്കി വിദ്യാലയം

0

ജീവിതത്തിന് നിറങ്ങള്‍ ചാര്‍ത്തേണ്ടത് നമ്മള്‍ തന്നെയാണെന്ന ബോധ്യം വിദ്യാര്‍ത്ഥികളിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെ കല്ലോടി സെന്റ് ജോസഫ്‌സ് വിദ്യാലയങ്ങളിലെ സ്‌കൗട്ട് ഗൈഡ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ ദിനത്തില്‍ ഓണ്‍ലൈനില്‍ ഒത്തുചേര്‍ന്നു.വയനാട് എക്‌സൈസ് ഇന്റലിജന്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ പ്രിവന്റ്റീവ് ഓഫീസര്‍ പി. എസ് വിനീഷ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്‍കി. മാനേജര്‍ റവ. ഫാ: ബിജു മാവറ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ മാഗസിന്‍ ഗൈഡ് ഡി. ടി. സി ഷൈനി മൈക്കിള്‍ പ്രകാശനം ചെയ്തു.ലഹരിവിരുദ്ധദിന പ്രതിജ്ഞ യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി ജോണ്‍ കുട്ടികള്‍ക്കായി ചൊല്ലിക്കൊടുത്തു.സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് ജോസ് പുന്നക്കുഴി,സ്‌കൗട്ട് ഡി. ടി. സി സതീഷ് ബാബു,ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ കെ പി, വൈസ് പ്രിന്‍സിപ്പല്‍ ജാക്വിലിന്‍ കെ ജെ സ്‌കൗട്ട് മാസ്റ്റര്‍ നജീബ് മണ്ണാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!